കുവൈത്ത് എന്നും സമാധാനത്തിനൊപ്പം –വിദേശകാര്യ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എന്നും സമാധാനത്തിനൊപ്പമാണെന്നും തർക്കങ്ങൾ പറഞ്ഞുതീർക്കുക എന്നതാണ് കുവൈത്തിെൻറ നയതന്ത്രത്തിെൻറ അടിസ്ഥാനശിലയെന്നും വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പറഞ്ഞു. അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് കുവൈത്തി വുമൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെൻറ് ആൻഡ് പീസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സമാധാനത്തിനായി െഎക്യരാഷ്ട്ര സഭ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും കുവൈത്തിെൻറ പിന്തുണയുണ്ട്. എല്ലാ സംസ്കാരത്തെയും ഉൾക്കൊള്ളുന്ന സമീപനമാണ് രാജ്യത്തിേൻറത്.
വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും ഭാഷ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. വിവിധ സംസ്കാരങ്ങളുള്ള ജനങ്ങൾക്ക് ഇൗ ഭൂമിയിൽ സഹവർത്തിത്വത്തോടെ ജീവിക്കാൻ കഴിയും. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.