കുവൈത്ത് സിറ്റി: കുവൈത്തിൽ കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള ജില്ല അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരള യുനൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (കുട) വാർഷിക ജനറൽബോഡി യോഗം ഹൈഡൈൻ ഹാളിൽ ചേർന്നു. ജനറൽ കൺവീനർ ചെസിൽ ചെറിയാൻ രാമപുരം അധ്യക്ഷത വഹിച്ചു. 2023-24 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ അഡ്വ. മുഹമ്മദ് ബഷീർ സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
ജിയേഷ് അബ്ദുൽ കരീം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു എക്സിക്യൂട്ടിവ് യോഗ തീരുമാന പ്രകാരം കഴിഞ്ഞകാലങ്ങളിലെ തുടർച്ചയെന്നോണം അഞ്ച് ജില്ലകളിലെ പ്രതിനിധികളെയാണ് കൺവീനർ കമ്മിറ്റിയിലേക്ക് ശിപാർശ ചെയ്തത്. ജനറൽ കൺവീനറായി കൊല്ലം ജില്ല പ്രവാസി സമാജം പ്രസിഡന്റ് അലക്സ് പുത്തൂരിനെ ഐകകേണഠ്യന തെരഞ്ഞെടുത്തു. കൺവീനർമാരായി ഹമീദ് മധൂർ (കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ), പി.വി. നജീബ് (ജില്ല അസോസിയേഷൻ), സേവിയർ ആൻറണി (ഫ്രണ്ട്സ് ഓഫ് കണ്ണൂർ) ബിനോയ് ചന്ദ്രൻ (ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ) എന്നിവരെ തെരഞ്ഞെടുത്തു. ഓരോ ജില്ലയിൽനിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവർ എക്സിക്യുട്ടിവ് അംഗങ്ങളായും ജനറൽ ബോഡിയിലേക്ക് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, മുൻ പ്രസിഡന്റ്, മുൻ സെക്രട്ടറി, അഥവാ അതത് ജില്ല പ്രസിഡന്റ് നിർദേശിക്കുന്ന അഞ്ചു പേരെ ജനറൽ ബോഡിയിൽ ഉൾപ്പെടുത്താൻ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.