കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യൻ എംബസി കുവൈത്ത് ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോർ ഉദ്ഘാടനം ചെയ്തു. സമ്പന്നമായ പൈതൃകവും സംസ്കാരവുമുള്ള മനോഹരമായ രാജ്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. നിരവധി കുടുംബങ്ങളും കെ.എം.സി.സി പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ കുടുംബങ്ങൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. അഡ്വൈസറി ബോർഡ് ചെയർമാൻ നാസർ അൽ മശ്ഹൂർ തങ്ങൾ ആശംസ നേർന്നു.
കെ.ടി.പി. അബ്ദുൽ റഹ്മാൻ, എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, ടി.ടി. ഷംസു, റസാഖ് അയ്യൂർ, ഷെരീഫ് ഒതുക്കുങ്ങൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും വൈസ് പ്രസിഡന്റ് അസ്ലം കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.