കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ഫുട്ബാൾ ടീം ജനുവരിയിൽ തുർക്കിയിൽ പരിശീലന ക്യാമ്പിൽ സംബന്ധിക്കും. ജനുവരിയിൽ മാൽഡോവക്കെതിരെ കുവൈത്ത് സൗഹൃദ മത്സരം കളിക്കുന്നുണ്ട്. മാർച്ചിൽ തായ്ലൻഡിനെതിരെയും സൗഹൃദ മത്സരം ക്രമീകരിച്ചിട്ടുണ്ട്. ഏഷ്യ കപ്പ് യോഗ്യത റൗണ്ടിന് മുന്നോടിയായി ടീമിന് കൂടുതൽ മത്സര പരിചയം ലഭ്യമാക്കാൻ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ ശ്രമിക്കുന്നു. അടുത്ത വർഷം കൂടുതൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാൻ അസോസിയേഷൻ പദ്ധതിയിടുന്നുണ്ട്.
പ്രതിഭയുള്ള താരങ്ങൾ ഏറെയുണ്ടെങ്കിലും അതനുസരിച്ച ഫലം ഉണ്ടാക്കാൻ കഴിയാത്തതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് മത്സര പരിചയത്തിെൻറ കുറവാണ്. ഇത് പരിഹരിക്കാനാണ് കൂടുതൽ സൗഹൃദ മത്സരങ്ങൾ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്നത്. ഫിഫ വിലക്ക് കാരണം രണ്ടു വർഷം അന്താരാഷ്ട്ര മത്സരങ്ങളിൽ പെങ്കടുക്കാൻ കഴിയാതിരുന്ന കുവൈത്ത് വിലക്ക് നീങ്ങി സജീവമായ ഘട്ടത്തിലാണ് കോവിഡ് മൈതാനങ്ങൾക്ക് പൂട്ടിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.