കു​വൈ​ത്ത്: മ​ന്ത്രി​മാ​ർ​ക്കെ​തി​രെ വി​ചാ​ര​ണ നോ​ട്ടീ​സ്

കു​വൈ​ത്ത് സി​റ്റി: ധ​ന​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​ന്നി​വ​ർ​ക്കെ​തി​രെ വി​ചാ​ര​ണ നോ​ട്ടീ​സു​മാ​യി പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ള്‍. അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ക്ര​മ​ക്കേ​ട് എ​ന്നി​വ ആ​രോ​പി​ച്ച് ധ​ന​കാ​ര്യ മ​ന്ത്രി​ക്കെ​തി​രെ പാ​ര്‍ല​മെ​ന്റ് അം​ഗം മു​ബാ​റ​ക് അ​ൽ ഹ​ജ്‌​റ​ഫും, വി​ദേ​ശ​ന​യ​ത്തി​ലെ പ​രാ​ജ​യം ആ​രോ​പി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്കെ​തി​രെ അ​ബ്ദു​ൽ​ക​രീം അ​ൽ ക​ന്ദ​രി​യു​മാ​ണ്‌ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ട് വ​രു​ന്ന​ത്.

എ​ന്നാ​ല്‍ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ൽ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സ് ന​ല്‍കു​ന്ന​ത് താ​ല്‍ക്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ച​താ​യി അ​ൽ ക​ന്ദ​രി അ​റി​യി​ച്ചു.

Tags:    
News Summary - Kuwait-Notice of hearing against ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.