കുവൈത്ത്സിറ്റി: ആഗോളതലത്തില്‍ നികുതി രഹിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി കുവൈത്ത്. യു.കെ ആസ്ഥാനമായുള്ള ഇൻഷുറൻസ് സ്ഥാപനമായ വില്യം റസ്സൽ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കുവൈത്തിന് മികച്ച സ്ഥാനം ലഭിച്ചത്.
പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നായാണ് കുവൈത്തിനെ കണക്കാക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ കറന്‍സികളിലൊന്നാണ് കുവൈത്ത് ദീനാര്‍. ഒമാൻ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബഹ്റൈൻ, യു.എ.ഇ, ബ്രൂണൈ എന്നിവയാണ് റാങ്കിങ്ങിലെ മറ്റു സ്ഥാനക്കാര്‍. വിമാനച്ചെലവ്, വാടക, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങി വിവിധ സൂചികകള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി നേരത്തേ കുവൈത്തിനെ തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.