കുവൈത്ത് സിറ്റി: ഒന്നാം ഉപപ്ര1ധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹും സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും മന്ത്രാലയങ്ങൾ തമ്മിലെ സുരക്ഷാസഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും പൊതുവായ ആശങ്കയുള്ള വിഷയങ്ങളും ചർച്ചചെയ്തു. സൗദി മന്ത്രാലയ ആസ്ഥാനത്ത് അബ്ദുൽ അസീസ് രാജകുമാരൻ ശൈഖ് ഖാലിദിന് നൽകിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സൗദി അറേബ്യയിലെ കുവൈത്ത് അംബാസഡർ ശൈഖ് സബാഹ് നാസർ അസ്സബാഹ്, കുവൈത്ത്, സൗദി ആഭ്യന്തര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.