കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ഫുട്ബാൾ ടീം ജൂൺ ഒന്ന് ബുധനാഴ്ച സിംഗപ്പൂരുമായി സൗഹൃദ മത്സരം കളിക്കും. ജൂൺ രണ്ടാം വാരത്തിൽ നടക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായാണ് സൗഹൃദ മത്സരം കളിക്കുന്നത്. ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ ജൂൺ എട്ടിന് കുവൈത്ത് ഇന്തൊനേഷ്യയുമായും ജൂൺ 11ന് നേപ്പാളുമായും ജൂൺ 14ന് ജോർഡനുമായും ഏറ്റുമുട്ടും. ജോർഡൻ, ഇന്തൊനേഷ്യ, നേപ്പാൾ ടീമുകൾക്കൊപ്പം കുവൈത്ത് എ ഗ്രൂപ്പിലാണ്. കുവൈത്തിലാണ് എ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. ഫലസ്തീൻ, ഫിലിപ്പൈൻസ്, യമൻ, മംഗോളിയ ടീമുകൾ ബി ഗ്രൂപ്പിലും ഉസ്ബെകിസ്ഥാൻ, തായ്ലാൻഡ്, മാൽഡിവ്സ്, ശ്രീലങ്ക ടീമുകൾ സി ഗ്രൂപ്പിലും ഇന്ത്യ, ഹോങ്കോങ്, അഫ്ഗാനിസ്ഥാൻ, കംബോഡിയ ടീമുകൾ ഡി ഗ്രൂപ്പിലും ബഹ്റൈൻ, തുർക്മെനിസ്ഥാൻ, മലേഷ്യ, ബംഗ്ലാദേശ് ടീമുകൾ ഇ ഗ്രൂപ്പിലും കിർഗിസ്ഥാൻ, താജികിസ്ഥാൻ, മ്യാൻമാർ, സിംഗപ്പൂർ ടീമുകൾ എഫ് ഗ്രൂപ്പിലുമാണ്. ഓരോ ഗ്രൂപ്പിലെയും ജേതാക്കളും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് മുന്നേറും.
2023ൽ ചൈനയിലാണ് ഏഷ്യ കപ്പ് ടൂർണമെൻറ്. ആതിഥേയരായ ചൈന, ജപ്പാൻ, സിറിയ, ഖത്തർ, ദക്ഷിണ കൊറിയ, ആസ്ത്രേലിയ, ഇറാൻ, യു.എ.ഇ, സൗദി, ഇറാഖ്, ഒമാൻ, വിയറ്റ്നാം, ലബനാൻ എന്നീ ടീമുകൾ നേരത്തെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ആകെ 24 ടീമുകളാണ് ടൂർണമെൻറിൽ മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.