കുവൈത്ത് സിറ്റി: ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിനിന്റെ ഭാഗമായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് തെക്കൻ യമനിലെ തായ്സ്, ലാജ് ഗവർണറേറ്റുകളിലായി രണ്ട് സ്കൂളുകൾ നവീകരിച്ചു. ഒരു സ്കൂളിന്റെയും സെക്കൻഡറി സ്കൂളിന്റെയും പുനരധിവാസമാണ് പൂർത്തിയാക്കിയതെന്ന് യമനിലെ സൊസൈറ്റി ഓഫിസ് അറിയിച്ചു.
ദശകങ്ങൾക്കു മുമ്പ് കുവൈത്ത് നിർമിച്ച സ്കൂളുകളിൽ ഒന്നാണിത്. സ്കൂളുകളും പൂർണമായും നവീകരിച്ച ഫർണിച്ചറും സയൻസ് ലബോറട്ടറികളും നൽകി. സോളാർ എനർജി സിസ്റ്റം, അധ്യാപകർക്ക് ഒരു ഡോർമിറ്ററി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.