കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹും ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും ചർച്ച നടത്തി.
ദോഹ ഫോറം പരിപാടിയിൽ പെങ്കടുക്കാനാണ് കുവൈത്ത് വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു ദിവസത്തെ സന്ദർശനത്തിന് ഖത്തറിൽ എത്തിയത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങളും വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.