കു​വൈ​ത്ത്​ തി​യ​റ്റ​ർ ഫെ​സ്​​റ്റി​വ​ലി​ൽ​നി​ന്ന്

കുവൈത്ത്​ തിയറ്റർ ഫെസ്​റ്റിവൽ തുടങ്ങി

കു​വൈ​ത്ത്​ സി​റ്റി: 21ാമ​ത്​ കു​വൈ​ത്ത്​ തി​യ​റ്റ​ർ ഫെ​സ്​​റ്റി​വ​ൽ ആ​രം​ഭി​ച്ചു. സാം​സ്​​കാ​രി​ക​മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മു​തൈ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

കു​വൈ​ത്തി​ലെ നാ​ട​ക​മേ​ഖ​ല ക​ഴി​ഞ്ഞ മൂ​ന്നു​ പ​തി​റ്റാ​ണ്ടി​ൽ ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റ​ത്തി​ന്​ സാ​ക്ഷി​യാ​യി​ട്ടു​ണ്ട്. ഒ​േ​ട്ട​റെ മി​ക​ച്ച ക​ലാ​കാ​ര​ന്മാ​രും ട്രൂ​പ്പു​ക​ളും രാ​ജ്യ​ത്ത്​ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​വൈ​ത്ത്​ തി​യ​റ്റ​ർ ഫെ​സ്​​റ്റി​വ​ൽ നാ​ട​ക ക​ലാ​കാ​ര​ന്മാ​ർ​ക്കും ക​ലാ​സ്​​നേ​ഹി​ക​ൾ​ക്കും​ മി​ക​ച്ച അ​വ​സ​ര​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു.

ഉ​ദ്​​ഘാ​ട​ന ദി​വ​സം ബു​ധ​നാ​ഴ്​​ച 'കു​വൈ​ത്ത്​ നാ​ട​ക​വേ​ദി​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ സി​േ​മ്പാ​സി​യ​വും മൂ​ന്നു​ നാ​ട​ക ശി​ൽ​പ​ശാ​ല​ക​ളും ന​ട​ത്തി.

'വ​സ്​​ത്ര​രൂ​പ​ക​ൽ​പ​ന​യു​ടെ അ​ടി​സ്ഥാ​ന​ങ്ങ​ൾ', 'രം​ഗ​പ​ട​ത്തി​ലെ ഘ​ട​ക​ങ്ങ​ൾ', 'ശ​രീ​ര ഭാ​ഷ' എ​ന്നീ ത​ല​ക്കെ​ട്ടു​ക​ളി​ലാ​ണ്​ ശി​ൽ​പ​ശാ​ല ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്​​ച ഫൈ​സ​ൽ അ​ൽ ഉ​ബൈ​ദ്​ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച യൂ​ത്ത്​ തി​യ​റ്റ​ർ ഗ്രൂ​പ്പി​െൻറ 'ഫ്ല​വേ​ഴ്​​സ്​ ഗ്രേ​വ്​​സ്​' നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

ഡി​സം​ബ​ർ മൂ​ന്നി​ന്​ ഫാ​ത്തി​യ അ​ൽ അ​മീ​ർ ര​ചി​ച്ച്​ അ​ലി അ​ൽ ബ​ലൂ​ഷി സം​വി​ധാ​നം ചെ​യ്​​ത പോ​പു​ല​ർ തി​യ​റ്റ​ർ ഗ്രൂ​പ്പി​െൻറ 'ദി ​സി​ക്​​സ്​​ത്​ കോ​ളം', ഡി​സം​ബ​ർ നാ​ലി​ന്​ മ​ർ​യം അ​ൽ ഖ​ല്ലാ​ഫ്​ എ​ഴു​തി അ​ബ്​​ദു​ല്ല അ​ൽ മു​സ്​​ലിം സം​വി​ധാ​നം ചെ​യ്​​ത പീ​സ്​ ഗ്രൂ​പ്പി​െൻറ 'ഫോ​ബി​യ', ഡി​സം​ബ​ർ അ​ഞ്ചി​ന്​ അ​റ​ബ്​ തി​യ​റ്റ​ർ ഗ്രൂ​പ്പി​െൻറ അ​ഹ്​​മ​ദ്​ അ​ൽ ബ​നാ​യി എ​ഴു​തി സം​വി​ധാ​നം ചെ​യ്​​ത 'അ​ൽ മ​ക്​​നൂ​ക്​ ഹു ​ലോ​ഫ​ഡ്​', ഡി​സം​ബ​ർ ആ​റി​ന്​ തി​യ​ട്രോ പ്രൊ​ഡ​ക്​​ഷ​ൻ ക​മ്പ​നി​ക്കു​വേ​ണ്ടി ഫൗ​ൽ അ​ൽ ഫൈ​ല​കാ​വി എ​ഴു​തി ഷം​ലാ​ൽ ഹാ​നി സം​വി​ധാ​നം ചെ​യ്​​ത 'അ​ൽ ബ​ർ​വ', ഡി​സം​ബ​ർ ഏ​ഴി​ന്​ അ​റ​ബ്​ ഗ​ൾ​ഫ്​ തി​യ​റ്റ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ത​ഗ്​​രീ​ദ്​ അ​ൽ ദാ​വൂ​ദ്​ എ​ഴു​തി ഇൗ​സ അ​ൽ ഹ​മ​ർ സം​വി​ധാ​നം ചെ​യ്​​ത 'ക്ലൗ​ൺ​സ്​ വാ​ണ്ട​ഡ്​', ഡി​സം​ബ​ർ എ​ട്ടി​ന്​ ഫ്രാ​േ​ങ്കാ തി​യ​റ്റ​ർ പ്രൊ​ഡ​ക്​​ഷ​െൻറ ബാ​ന​റി​ൽ സ​ഇൗ​ദ്​ മു​ഹ​മ്മ​ദ്​ സ​ഇൗ​ദ്​ എ​ഴു​തി ഡോ. ​മി​ശ്​​അ​ൽ അ​ൽ സാ​ലിം സം​വി​ധാ​നം ചെ​യ്​​ത 'വൈ​റ്റ്​ ഡെ​ത്ത്​', ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ കു​വൈ​ത്തി തി​യ​റ്റ​ർ ഗ്രൂ​പ്പി​ന്​ കീ​ഴി​ൽ മ​ർ​യം ന​സീ​ർ എ​ഴു​തി ബ​ദ​ർ അ​ൽ ശു​െ​എ​ബി സം​വി​ധാ​നം ചെ​യ്​​ത 'ദി ​ന​യ​ൻ​ത്​ അ​വ​ർ' എ​ന്നീ നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റും.

നാ​ട​ക ക​ലാ​കാ​ര​ന്മാ​രാ​യ അ​ഹ്​​മ​ദ്​ അ​ൽ അ​മീ​ർ, ദ​ഖീ​ൽ സാ​ലി​ഹ്​ അ​ൽ ദ​ഖീ​ൽ, ഡോ. ​അ​ഹ്​​ലം ഹ​സ​ൻ, ഡോ. ​ഖു​ലൂ​ദ്​ അ​ൽ റ​ഷീ​ദി, സ​മാ​ഹ്, ഫാ​ദി​ൽ അ​ബ്​​ദു​ല്ല അ​ൽ ദം​ഖി എ​ന്നി​വ​രെ ആ​ദ​രി​ക്കും. ദ​സ്​​മ തി​യ​റ്റ​റി​ലാ​ണ്​ നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ. നാ​ട​ക ശി​ൽ​പ​ശാ​ല​ക​ൾ​ക്ക്​ കൈ​ഫാ​ൻ തി​യ​റ്റ​ർ വേ​ദി​യാ​യി.

Tags:    
News Summary - Kuwait Theater Festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.