കുവൈത്ത് സിറ്റി: ദുരിതകാലത്തെ അതിജയിക്കാൻ സുഹൃദ്രാജ്യമായ ഇന്ത്യക്ക് സഹായം തുടരുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിെൻറ െഎക്യദാർഢ്യത്തിനും സഹായത്തിനും കേന്ദ്രമന്ത്രി എസ്. ജയശങ്കർ നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇരുരാജ്യവും തമ്മിലുള്ള ചരിത്രപരമായ ആഴത്തിലുള്ള ബന്ധമാണ് ഇൗ പ്രയാസകാലത്ത് വെളിപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന ഇന്ത്യക്ക് സഹായം നൽകാൻ കുവൈത്ത് സംഭാവന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
കുവൈത്ത് സാമൂഹികക്ഷേമ മന്ത്രാലയമാണ് വ്യക്തികളോടും കമ്പനികളോടും സന്നദ്ധ സംഘടനകളോടും സഹായം അഭ്യർഥിച്ചത്. യർമൂഖിലെ കമ്യൂണിറ്റി ഡെവലപ്മെൻറ് സെൻററിൽ ഒാഫിസ് തുറന്നാണ് സഹായം സ്വീകരിക്കുന്നത്. കുവൈത്ത് സർക്കാറിെൻറയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ മെഡിക്കൽ സഹായവസ്തുക്കൾ അയക്കുന്നുണ്ട്. 2800 മെട്രിക് ടൺ ഒാക്സിജൻ കുവൈത്തിൽനിന്ന് അയക്കാനാണ് ലക്ഷ്യമിടുന്നത്.
ഒാക്സിജൻ ക്ഷാമംമൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോകരാജ്യങ്ങൾ സഹായവാഗ്ദാനങ്ങൾ നൽകുന്നുണ്ട്. ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഏറ്റവും കൂടുതൽ സഹായം അയക്കുന്ന രാജ്യങ്ങളിലൊന്നും കുവൈത്ത് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.