കുവൈത്ത് സിറ്റി: രാജ്യത്തെ വാഹന ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. പുതു വർഷത്തിൽ അൾട്രാ ഗ്യാസോലിന്‍ വില കുറയും. സൂപ്പര്‍ ഗ്രേഡിലുള്ള അൾട്രാ ഗ്യാസോലിന്റെ വിലയാണ് ജനുവരി മുതൽ മൂന്ന് മാസത്തേക്ക് 14 ശതമാനം കുറച്ചത്.
ഇതോടെ അൾട്രാ ഗ്യാസോലിൻ 98ന്റെ വില ലിറ്ററിന് 35 ഫിൽസ് കുറഞ്ഞ് 215 ഫില്‍സാകും. രാജ്യത്തെ സബ്സിഡികൾ പുനഃപരിശോധിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് പുതിയ തീരുമാനം.
എന്നാല്‍ പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും മറ്റ് ഇന്ധനങ്ങളുടെയും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ പ്രീമിയം പെട്രോൾ ലിറ്ററിന് 85 ഫിൽസും അള്‍ട്ര സൂപ്പറിന് 105 ഫില്‍സും ഡീസലിന് 115 ഫിൽസും മണ്ണെണ്ണക്ക് 115 ഫിൽസുമാണ് ഈടാക്കുന്നത്.
സർക്കാർ സബ്സിഡിയാണ് രാജ്യത്ത് പെട്രോൾ വിലയെ കുറഞ്ഞ നിരക്കിൽ നിലനിർത്തുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഈ ഇനത്തിൽ സബ്സിഡി ആനുകൂല്യം ലഭിച്ചുവരുന്നു.
ഊർജ മേഖലയിൽ വലിയ രൂപത്തിൽ സബ്സിഡികൾ അനുവദിക്കുന്ന രാജ്യമാണ് കുവൈത്ത്. സബ്സിഡി ഇനത്തിൽ അനുവദിക്കുന്ന തുകയുടെ ഭൂരിഭാഗവും ഇന്ധന സബ്സിഡിയായാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.