ഗസ്സയിലേക്ക് കുവൈത്ത് സഹായമെത്തിക്കും

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം​മൂ​ലം ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന ഗ​സ്സ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​മെ​ന്ന് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ സ​ഹാ​യ​വും മ​റ്റു വ​സ്തു​ക്ക​ളും അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും സ​ഹാ​യം. ഫ​ല​സ്തീ​ൻ, ഈ​ജി​പ്ത് എ​ന്നി​വ​യു​ടെ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​ക​ളു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​ക​രി​ക്കു​മെ​ന്നും കെ.​ആ​ർ.​സി.​എ​സ് മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി ഖാ​ലീ​ദ് അ​ൽ സെ​യ്ത് അ​റി​യി​ച്ചു.

യു​ദ്ധം, പ്ര​കൃ​തി​ദു​ര​ന്തം എ​ന്നി​വ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടെ കു​വൈ​ത്ത് എ​ന്നും നി​ല​യു​റ​പ്പി​ച്ച​താ​യും കെ.​ആ​ർ.​സി.​എ​സ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഗ​സ്സ​യി​ലേ​ക്ക് നേ​ര​ത്തെ​യും കു​വൈ​ത്ത് സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചി​രു​ന്നു.

Tags:    
News Summary - Kuwait will send aid to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.