കു​വൈ​ത്ത് ദേ​ശീ​യ ഫു​ട്​​ബാ​ൾ ടീം ​മാ​ൾ​ട്ട​യി​ൽ പ​രി​ശീ​ല​ന ക്യാ​മ്പി​ൽ

കുവൈത്ത് x ലാത്‍വിയ സൗഹൃദ ഫുട്ബാൾ 25ന്

കുവൈത്ത് സിറ്റി: കുവൈത്ത് x ലാത്‍വിയ സൗഹൃദ ഫുട്ബാൾ മത്സരം മാർച്ച് 25ന് നടക്കും. ലാത്‍വിയയിലെ തഖാലി നാഷനൽ സ്റ്റേഡിയത്തിൽ വൈകീട്ട് മൂന്നുമുതലാണ് മത്സരം. കുവൈത്ത് ടീം മാൾട്ടയിൽ ഇപ്പോൾ പരിശീലന ക്യാമ്പിലാണ്. പരിശീലനം കാര്യക്ഷമമാക്കിയും കൂടുതൽ മത്സര പരിചയം നേടിയും ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെൻറ് രണ്ടാംഘട്ട യോഗ്യത മത്സരത്തിന് തയാറെടുക്കുകയാണ് ദേശീയ ടീം. ജോർഡൻ, ഇന്തോനേഷ്യ, നേപ്പാൾ ടീമുകൾക്കൊപ്പം കുവൈത്ത് എ ഗ്രൂപ്പിലാണ്.

കുവൈത്തിലാണ് എ ഗ്രൂപ് മത്സരങ്ങൾ നടക്കുക. ഫലസ്തീൻ, ഫിലിപ്പീൻസ്, യമൻ, മംഗോളിയ ടീമുകൾ ബി ഗ്രൂപ്പിലും ഉസ്ബകിസ്താൻ, തായ്ലൻഡ്, മാലദ്വീപ്, ശ്രീലങ്ക ടീമുകൾ സി ഗ്രൂപ്പിലും ഇന്ത്യ, ഹോങ്കോങ്, അഫ്ഗാനിസ്താൻ, കംബോഡിയ ടീമുകൾ ഡി ഗ്രൂപ്പിലും ബഹ്റൈൻ, തുർക്മെനിസ്താൻ, മലേഷ്യ, ബംഗ്ലാദേശ് ടീമുകൾ ഇ ഗ്രൂപ്പിലും കിർഗിസ്താൻ, താജികിസ്താൻ, മ്യാന്മർ, സിംഗപ്പൂർ ടീമുകൾ എഫ് ഗ്രൂപ്പിലുമാണ്. ഓരോ ഗ്രൂപ്പിലെയും ജേതാക്കളും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് മുന്നേറും.

2023ൽ ചൈനയിലാണ് ടൂർണമെൻറ്. ആതിഥേയരായ ചൈന, ജപ്പാൻ, സിറിയ, ഖത്തർ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ഇറാൻ, യു.എ.ഇ, സൗദി, ഇറാഖ്, ഒമാൻ, വിയറ്റ്നാം, ലബനൻ എന്നീ ടീമുകൾ നേരത്തെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ആകെ 24 ടീമുകളാണ് ടൂർണമെൻറിൽ മത്സരിക്കുക.

Tags:    
News Summary - Kuwait x Latvia friendly football on the 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.