കുവൈത്ത് സിറ്റി: യമൻ പാർലമെൻറിെൻറ േപ്രാ ടെം സ്പീക്കർ മുഹമ്മദ് അലി അൽ ശദാദി കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിമുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനാർഥം കഴിഞ്ഞദിവസമാണ് മുഹമ്മദ് ശദാദിയും സംഘവും കുവൈത്തിലെത്തിയത്. യമനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പങ്കുവെച്ച ഇരുവരും രണ്ടു രാജ്യങ്ങൾക്കും താൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്തു. കുവൈത്ത് അസിസ്റ്റൻറ് സ്പീക്കർ ഈസ അൽ കന്ദരി, പാർലമെൻറ് നിരീക്ഷകൻ നായിഫ് അൽ മുദ്റാസ് എം.പി, പാർലമെൻറ് സെക്രട്ടറി ജനറൽ അല്ലാം അൽ കന്ദരി, കുവൈത്തിലെ യമൻ അംബാസഡർ ഡോ. അലി ബിൻ സഫാഅ്, മുഹമ്മദ് അൽ ദലാൽ എം.പി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.