കുവൈത്ത് സിറ്റി: നേപ്പാളിലെ വിദൂര ഗ്രാമങ്ങളിൽ ആരോഗ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കുവൈത്ത് വിദ്യാർഥികൾ. മേഴ്സി ആൻഡ് മിഷൻ ഓർഗനൈസേഷനുമായി സഹകരിച്ച് ‘ഞങ്ങൾ ഒരു പുഞ്ചിരി സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിൽ യൂനിവേഴ്സിറ്റി ദന്ത ചികിത്സാ വിദ്യാർഥികളുടെ സൊസൈറ്റിയാണ് മെഡിക്കൽ കാമ്പയിൻ സംഘടിപ്പിച്ചതെന്ന് കുവൈത്ത് സർവകലാശാല അറിയിച്ചു. മൂന്ന് ദിവസത്തെ ക്യാമ്പിൽ പല്ല് പറിക്കൽ, പരിശോധന, ചികിത്സകൾ എന്നിവ വിദ്യാർഥികൾ കൈകാര്യം ചെയ്തതായി ഡെന്റിസ്ട്രി ഫാക്കൽറ്റി ആക്ടിങ് റെക്ടർ ഡോ. റഷീദ് അൽ അസ്മി പറഞ്ഞു. രക്തസമ്മർദം, പ്രമേഹ പരിശോധന, രക്തപരിശോധന എന്നിവയും നടത്തി.
900ലധികം ആളുകൾക്ക് ഇത് പരിശോധന ക്യാമ്പ് സഹായകമായി. ഗ്രാമങ്ങളിലെ കുട്ടികൾക്ക് വിദ്യാർഥികൾ വൈദ്യോപദേശം നൽകുകയും കളിപ്പാട്ടങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു. ആക്ടിങ് റെക്ടർ അസിസ്റ്റന്റ് ഡോ. ഫവാസ് അൽസുഅബി, അസിസ്റ്റന്റ് പ്രഫ. ഡോ. കൗത്താർ അലി എന്നിവരുടെ നേതൃത്വത്തിൽ 17 അംഗ വിദ്യാർഥി സംഘമാണ് നേപ്പാളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.