കുവൈത്ത് സിറ്റി: കുവൈത്തികൾ യാത്രക്കായി ചെലവഴിക്കുന്ന തുകയിൽ 57.5 ശതമാനം കുറവ്. കോവിഡ്കാല നിയന്ത്രണങ്ങളാണ് വിദേശയാത്രാ ചെലവ് ഗണ്യമായി കുറഞ്ഞത്. സാധാരണ കുവൈത്തികൾ അവധി ആഘോഷിക്കാൻ വിദേശത്ത് പോകാറുണ്ട്.
കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2020ൽ 2.04 ശതകോടി ദീനാർ ആണ് കുവൈത്തികൾ യാത്രക്കായി ചെലവഴിച്ചത്. 2019ൽ ഇത് 4.8 ശതകോടി ദീനാർ ആയിരുന്നു. ഇൗ വർഷം മിക്കവാറും മാസങ്ങളിൽ യാത്രാവിലക്ക് നിലനിന്നതിനാൽ കുറവുതന്നെയാകും.
കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 1.19 ശതകോടി ദീനാറും രണ്ടാം പാദത്തിൽ 81.2 ദശലക്ഷം ദീനാറും മൂന്നാം പാദത്തിൽ 458.8 ദശലക്ഷം ദീനാറും നാലാം പാദത്തിൽ 314.6 ദശലക്ഷം ദീനാറുമാണ് വിദേശയാത്രക്കായി കുവൈത്തികൾ ചെലവഴിച്ചത്.
വിനോദസഞ്ചാരത്തിനായുള്ള യാത്രകൾ മാത്രമല്ല, ജോലി ആവശ്യാർഥവും ചികിത്സക്ക് വേണ്ടിയും പഠനത്തിനായും നടത്തുന്ന വിദേശയാത്രയുടെ ചെലവ് വിവരങ്ങളാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ടത്.
വിദേശയാത്രക്ക് ചെലവഴിക്കുന്ന തുക സ്വദേശികൾ ആഭ്യന്തര വിപണിയിൽ ചെലവാക്കിയത് പ്രവാസികളുടെ ഉൾപ്പെടെ തൊഴിൽ സംരംഭങ്ങൾക്ക് ഗുണംചെയ്തു.കോവിഡ് പശ്ചാത്തലത്തിലും വിപണിയിലേക്ക് പണം എത്താൻ ഇത് സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.