കുവൈത്ത് സിറ്റി: പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ പാസ്പോർട്ട് ഇല്ലാത്തവർക്ക് എംബസി നൽകുന്ന ഒൗട്ട് പാസ ിെൻറ അപേക്ഷാ ഫീസ് ഒഴിവാക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വിറ്ററിൽ അറിയിച്ചതാണിത്. പൊതുമാ പ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് കുവൈത്ത് സർക്കാർ സൗജന്യ വിമാന ടിക്കറ്റ് നൽകിയിട്ടും ഒൗട്ട്പാസിന് എംബസി അഞ്ച് ദീനാർ ഇൗടാക്കുന്നത് ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. ജോലിയും വരുമാനവുമില്ലാതെ പ്രയാസപ്പെടുന്ന അവിദഗ്ധ തൊഴിലാളികളാണ് അനധികൃതര താമസക്കാരിൽ ഭൂരിഭാഗവും.
പിഴ ഒഴിവാക്കി നൽകിയും സൗജന്യ വിമാന ടിക്കറ്റ് നൽകിയും നടപടിക്രമങ്ങൾ പൂർത്തിയായത് മുതൽ യാത്ര ദിവസം വരെ താമസവും ഭക്ഷണവും നൽകിയും കുവൈത്ത് കാരുണ്യം കാണിക്കുേമ്പാൾ ദുരിതാവസ്ഥയിലുള്ള സ്വന്തം പൗരന്മാരിൽനിന്ന് ഇന്ത്യ ഫീസ് ഇൗടാക്കുന്നത് ശരിയല്ല എന്നതായിരുന്നു പൊതുവികാരം. എംബസി നിയോഗിച്ച വളണ്ടിയർമാർ വഴി ഒൗട്ട്പാസിന് അപേക്ഷ നൽകിയവർ അഞ്ചുദീനാർ ഫീസ് കൂടി ഇതിനകം നൽകിയിട്ടുണ്ട്. ഇൗ തുക മടക്കി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.