കുവൈത്ത് സിറ്റി: കുവൈത്തിൽ 5,000 പേർ പങ്കാളിയാവുന്ന മെഗാ ശുചീകരണ കാമ്പയിന് തുടക്കമായി. 'കുവൈത്ത് വൃത്തിയുള്ളതാണ്' എന്ന തലക്കെട്ടിലുള്ള കാമ്പയിൻ പരിസ്ഥിതി സംരക്ഷണത്തിൽ അന്തർ ദേശീയ തലത്തിൽ കുവൈത്തിെൻറ സ്ഥാനം വർധിപ്പിക്കുമെന്ന് പദ്ധതി മേധാവി ശൈഖ ഇൻതിസാർ സാലിം അസ്സബാഹ് പറഞ്ഞു.
മുനിസിപ്പൽ മന്ത്രി വലീദ് അൽ ജാസിം പരിശ്രമത്തെ അഭിനന്ദിച്ചു. രാജ്യം വൃത്തിയാവുമെന്നതിനൊപ്പം പരിസ്ഥിതി സംരക്ഷിക്കേണ്ടതിെൻറ ആവശ്യകത സംബന്ധിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻകൂടി കാമ്പയിൻ സഹായിക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി മേധാവി ശൈഖ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് പറഞ്ഞു. കാമ്പയിന് വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പിന്തുണയുണ്ടാവും. ശനിയാഴ്ച കുവൈത്ത് തീരം ശുചീകരിച്ചു. ടൺകണക്കിന് പാഴ്വസ്തുക്കളാണ് തീരത്തുനിന്ന് ശേഖരിച്ചത്.
വിവിധ പരിസ്ഥിതി കൂട്ടായ്മകളും സന്നദ്ധ സംഘടനകളും പദ്ധതിയിൽ സഹകരിക്കുന്നു. മലിനജലവും പാഴ്വസ്തുക്കളും വൻതോതിൽ തീരത്ത് തള്ളിയത് പരിസ്ഥിതിക്ക് ഭീഷണിയാണെന്നും തീരം ശുചിയായി സൂക്ഷിക്കുന്നതിന് പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.