കുവൈത്ത് സിറ്റി: ഈജിപ്തും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ സൂചിപ്പിച്ച് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയുടെ കത്ത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ വ്യക്തമാക്കുന്ന കത്തിൽ എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഉൾപ്പെടുന്നു.
അന്താരാഷ്ട്ര ഫോറങ്ങളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള പിന്തുണ, പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവയും കത്തിലുണ്ട്. കുവൈത്തിലെ ഈജിപ്ഷ്യൻ അംബാസഡർ ഒസാമ ഷാൽടൗട്ട് കൂടിക്കാഴ്ചക്കിടെ മന്ത്രി ശൈഖ് സലീമിന് കത്ത് കൈമാറി. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളും സുഡാനിലെ സംഘർഷാവസ്ഥയും ഇരുവരും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.