കു​വൈ​ത്തി​ലെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ റാ​മി ത​ഹ്ബൂ​ബ്, ദി​വാ​ൻ ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹി​ന് ക​ത്ത് കൈ​മാ​റു​ന്നു

കുവൈത്ത് അമീറിന് ഫലസ്തീൻ പ്രസിഡന്റിന്റെ കത്ത്

കുവൈത്ത് സിറ്റി: കുവൈത്തും ഫലസ്തീനും തമ്മിലുള്ള അടുപ്പം സൂചിപ്പിച്ചും വിവിധ മേഖലകളിൽ കൂടുതൽ പ്രോത്സാഹനം സൂചിപ്പിച്ചും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ കത്ത്. ഇരു രാജ്യങ്ങളും ജനതയും തമ്മിലുള്ള സാഹോദര്യബന്ധവും ദൃഢമായ ചരിത്രപരമായ ബന്ധങ്ങളും കത്തിൽ മഹ്മൂദ് അബ്ബാസ് ഓർമിപ്പിച്ചു.

വിവിധ മേഖലകളിലും ഫലസ്തീനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ സംബന്ധിച്ചും ഫലസ്തീൻ പ്രസിഡന്റ് സൂചിപ്പിച്ചു. കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബ്, ബയാൻ പാലസിൽ എത്തി കത്ത് കൈമാറി. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ദിവാൻ ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് കത്ത് ഏറ്റുവാങ്ങി. 

Tags:    
News Summary - Letter from the President of Palestine to the Emir of Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.