കുവൈത്ത് സിറ്റി: പരീക്ഷണങ്ങളെ അതിജീവിക്കൽ വിശ്വാസിയുടെ ബാധ്യതയാണെന്ന് കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പറഞ്ഞു. കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഖത്മുല് ഖുര്‍ആന്‍ മജ്ലിസില്‍ പ്രാർഥനക്ക് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്രഷ്ടാവിെൻറ കല്പനകളെ തിരസ്കരിച്ച് അവനുമായി അകലുമ്പോഴാണ് നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നത്. അതുമൂലം നാഥനുമായി കൂടുതല്‍ അടുക്കാനും അവെൻറ ഇഷ്ടം സമ്പാദിക്കാനും പാപമോചനം നേടാനും വഴിയൊരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ അഖ്സ പള്ളിയില്‍ പ്രാർഥനക്കിടെ ഇസ്രായേല്‍ സൈനികാക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികള്ക്കുവേണ്ടിയും പ്രത്യേക പ്രാർഥന നടന്നു.കേന്ദ്ര പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.