കുവൈത്ത് സിറ്റി: രാജ്യത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് സെൻട്രൽ ബാങ്ക് അധികൃതർ അറിയിച്ചു. ഫോറിൻ എക്സ്ചേഞ്ച് ബ്യൂറോകളുടെ അനധികൃത ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബക്കാലകൾ വഴി പോലും ഇത്തരം ഇടപാടുകൾ നടക്കുന്നതായാണ് വിവരം. 39 ബക്കാലകൾ വിദേശ പണമിടപാടുകൾക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചു.
ജലീബ് അൽ ശുയൂഖിൽ മാത്രം ഒമ്പത് ബക്കാലകൾ ഇത്തരത്തിലുണ്ട്. ഫർവാനിയയിൽ അഞ്ച്, ഹവല്ലിയിൽ ആറ്, ഖൈത്താനിൽ എട്ട്, ജഹ്റയിൽ രണ്ട്, ഫഹാഹീലിൽ നാല്, മെഹബൂലയിൽ അഞ്ച് ബക്കാലകൾക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. കൂടുതൽ കേന്ദ്രങ്ങളിൽ പണമിടപാടുണ്ടോ എന്ന് കണ്ടെത്താൻ പരിശോധന നടത്തിവരുന്നു. മികച്ച വിനിമയ നിരക്ക് വാഗ്ദാനം ചെയ്താണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ധാരാളം വിദേശികൾ ഇതുവഴി നാട്ടിലേക്ക് പണമയക്കുന്നതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.