കുവൈത്ത് സിറ്റി: മദ്യനിർമാണം നടത്തിയ നാല് വിദേശികളെ ജഹ്റ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. ജഹ്റയിലെ അൽ ഹജ്ജാജ് റെസ്റ്റ് ക്യാമ്പിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയായിരുന്നു. വിൽപനക്ക് തയാറാക്കിവെച്ച 60,000 കുപ്പി തദ്ദേശീയ നിർമിത മദ്യവും 57 ബാരൽ മദ്യവും മദ്യനിർമാണ ഉൽപന്നങ്ങളും പിടികൂടി. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.