കുവൈത്ത് സിറ്റി: റമദാനിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച സ്പെഷ്യൽ ഗബ്ഗ പരിപാടി സ്നേഹ സൗഹൃദങ്ങളുടെ കൈമാറ്റവേദിയായി. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, മറ്റു രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, വിശിഷ്ട വ്യക്തികൾ എന്നിവർക്കൊപ്പം ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസും പരിപാടിയിൽ പങ്കെടുത്തു.
പരിപാടിക്കിടെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയ മുഹമ്മദ് ഹാരിസ് തന്റെ ഹൃദയംഗമമായ റമദാൻ ആശംസകൾ കൈമാറി. മനോഹരമായ സായാഹ്നത്തിന് ആതിഥേയത്വം വഹിച്ചതിന് ഇന്ത്യൻ എംബസിയോട് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ജനങ്ങളെ ഒരുമിപ്പിച്ച് നിർത്തുന്നതിലും, സ്നേഹവും സന്തോഷവും കൈമാറുന്നതിലും ഇത്തരം പരിപാടികളുടെ പ്രാധാന്യം വലുതാണെന്നും വ്യക്തമാക്കി.
കുവൈത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും പാരമ്പര്യത്തെയും അഭിനന്ദിച്ച മുഹമ്മദ് ഹാരിസ് പരസ്പര ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇതുപോലുള്ള പരിപാടികൾ തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.