ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ കു​വൈ​ത്തി​ലെ 26ാമ​ത്​ ബ്രാ​ഞ്ച്​ സാ​ൽ​മി​യ​യി​ൽ ലു​ലു ഗ്രൂ​പ്​​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഒാ​ൺ​ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ലുലു എക്​സ്​ചേഞ്ച്​ കുവൈത്തിലെ 26ാമത്​ ബ്രാഞ്ച് സാൽമിയയിൽ​ തുറന്നു

കു​വൈ​ത്ത്​ സി​റ്റി: ലു​ലു എ​ക്​​സ്​​ചേ​ഞ്ചി​െൻറ കു​വൈ​ത്തി​ലെ 26ാമ​ത്​ ശാ​ഖ സാ​ൽ​മി​യ​യി​ൽ തു​റ​ന്നു. സാ​ൽ​മി​യ സാ​ലിം മു​ബാ​റ​ക്​ സ്​​ട്രീ​റ്റി​ലെ ടെ​റ​സ്​ മാ​ളി​ൽ ബ്രാ​ഞ്ച്​ ലു​ലു ഗ്രൂ​പ്​​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഒാ​ൺ​ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാ​ൽ​മി​യ​യി​ലെ മൂ​ന്നാ​മ​ത്തെ ​ബ്രാ​ഞ്ചാ​ണി​ത്. ഇ​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന്​ 228 ബ്രാ​ഞ്ചു​ക​ളാ​യി.

കു​വൈ​ത്തി​ലാ​ക​മാ​നം സ്​​ട്രാ​റ്റ​ജി​ക്​ നെ​റ്റ്​​വ​ർ​ക്ക്​ സ്ഥാ​പി​ക്കാ​ൻ ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും കു​വൈ​ത്തി​ലെ വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ളു​ടെ വ​ലി​യൊ​രു ഭാ​ഗം ന​ട​ക്കു​ന്ന സാ​ൽ​മി​യ​യി​ൽ പു​തി​യ ബ്രാ​ഞ്ച്​ സ്ഥാ​പി​ച്ച​ത്​ ജ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​വു​മെ​ന്നും ലു​ലു ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. കു​വൈ​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ശാ​ഖ​ക​ൾ തു​റ​ന്ന്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച സേ​വ​നം ന​ൽ​കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ അ​ദീ​ബ്​ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു​ ശാ​ഖ​യും എ​ഗേ​ല, അ​ൽ​റാ​യ്, മി​ർ​ഗ​ബ്, ദ​ജീ​ജ്, മു​ബാ​റ​കി​യ, ഖൈ​ത്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒാ​രോ ശാ​ഖ​ക​ളും ജ​ഹ്​​റ, മം​ഗ​ഫ്, അ​ബ്ബാ​സി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു ശാ​ഖ​ക​ളും ഫ​ർ​വാ​നി​യ, മ​ഹ്​​ബൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലും ശാ​ഖ​ക​ളാ​ണ്​ ലു​ലു എ​ക്​​സ്​​ചേ​ഞ്ചി​നു​ള്ള​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.