ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​ന്റെ 20ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് കേ​ക്ക് മു​റി​ക്കു​ന്നു

ലുലു ഹൈപ്പർ മാർക്കറ്റ് 20ാം വാർഷികം ആഘോഷിച്ചു

കു​വൈ​ത്ത് സി​റ്റി: റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​ന്റെ 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് കേ​ക്ക് മു​റി​ച്ചാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. കു​വൈ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​യ​ർ​ന്ന മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും സ്റ്റാ​ഫും പ​​ങ്കെ​ടു​ത്തു. ആ​ഘോ​ഷ​ഭാ​ഗ​മാ​യി ന​വം​ബ​ർ ഒ​ന്നു വ​രെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മെ​ഗാ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന 20ാം വാ​ർ​ഷി​ക പ്ര​മോ​ഷ​നി​ൽ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളും ല​ഭി​ക്കും. ഫാ​ഷ​ൻ, പാ​ദ​ര​ക്ഷ​ക​ൾ, ലേ​ഡീ​സ് ഹാ​ൻ​ഡ്‌​ബാ​ഗ് വി​ഭാ​ഗ​ങ്ങ​ൾ (ഒ​ക്‌​ടോ​ബ​ർ 28 വ​രെ) എ​ന്നി​വ​യി​ൽ​നി​ന്ന് 20 ദീ​നാ​ർ വി​ല​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ 20 ദീ​നാ​ർ സൗ​ജ​ന്യ സ​മ്മാ​ന വൗ​ച്ച​ർ ല​ഭി​ക്കും.

20ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ലു​ലു​വി​ൽ ഒ​രു​ക്കി​യ കൂ​റ്റ​ൻ കേ​ക്ക്

പ്ര​ത്യേ​ക ഇ​ന​ങ്ങ​ളി​ൽ ബൈ ​വ​ൺ ഗ​റ്റ് വ​ൺ സൗ​ജ​ന്യ​വും ഉ​ണ്ട്. ഒ​ക്ടോ​ബ​ർ 29 വ​രെ നാ​ലു ദി​വ​സ​ത്തേ​ക്ക്, 20 പ്ര​ത്യേ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​തി​ശ​യി​പ്പി​ക്കു​ന്ന ഓ​ഫ​റു​ക​ളും ഉ​ണ്ടാ​കും. 'ആ​പ്പി​ൾ ഫി​യ​സ്റ്റ' പ്ര​മോ​ഷ​നി​ൽ എ​ക്സ് ക്ലൂ​സി​വ് ഓ​ഫ​റു​ക​ളോ​ടെ ആ​പ്പി​ൽ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കും.

വേ​ൾ​ഡ് ക​പ്പ് ഫു​ട്ബാ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് 65 ഇ​ഞ്ചോ അ​തി​ൽ കൂ​ടു​ത​ലോ വ​ലു​പ്പ​മു​ള്ള ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് 25 ദീ​നാ​റി​ന്റെ സൗ​ജ​ന്യ സ​മ്മാ​ന കാ​ർ​ഡ് ല​ഭി​ക്കും. പ്ര​ത്യേ​ക സൈ​ക്കി​ളു​ക​ൾ 50 ശ​ത​മാ​നം വ​രെ കി​ഴി​വി​ൽ ല​ഭി​ക്കും. പാ​ച​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Lulu Hypermarket celebrated its 20th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.