കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രധാന്യം ഉണർത്തുന്ന വിവിധ പ്രവർത്തനങ്ങൾ കുവൈത്തിലെ എല്ലാ ഔട്ട്ലറ്റുകളിലും നടന്നു. ഉപഭോക്താക്കളിൽ പരിസ്ഥിതി സൗഹൃദം വളർത്തുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനങ്ങൾ. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പ്ലാസ്റ്റിക് ഉപയോഗം കുറക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതായി ഇവ. ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാർഗങ്ങളും മുന്നോട്ടുവെച്ചു. ഗ്രീൻ ചെക്ക് ഔട്ടുകൾ, പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ പ്രദർശനം എന്നിവ ശ്രദ്ധേയമായി. പ്രദർശനത്തിൽ മുളകൊണ്ടുള്ള കപ്പുകൾ, പ്ലേറ്റുകൾ, പ്ലാസ്റ്റിക് രഹിത പ്ലേറ്റുകൾ, പേപ്പർ ബാഗുകൾ എന്നിവ ജനങ്ങളെ ആകർഷിച്ചു. എല്ലാ ഔട്ട്ലറ്റുകളിലും പ്രത്യേക കിയോസ്കുകളും സജ്ജീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.