കുവൈത്ത് സിറ്റി: പ്രമുഖ റീടെയ്ൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ 'സൂപ്പർ ഫ്രൈഡേ' പ്രമോഷൻ ആരംഭിച്ചു. ഡിസംബർ മൂന്നുവരെ തുടരുന്ന പ്രമോഷനിൽ വൻ വിലക്കിഴിവും ഓഫറുകളുമാണുള്ളത്. കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ ഓഫർ ലഭിക്കും. പ്രമോഷൻ ഉദ്ഘാടനം അൽ ഖുറൈൻ ബ്രാഞ്ചിൽ ലുലു ഗ്രൂപ്പ് ഉന്നത മാനേജ്മെന്റ് അംഗങ്ങളുടെ സാന്നിദ്യത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ താരം ഖോലോദി നിർവഹിച്ചു.
'സൂപ്പർ ഫ്രൈഡേ' പ്രമോഷനിൽ ലോകോത്തര ഉൽപ്പന്നങ്ങളുടെ അതിശയിപ്പിക്കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലെയും തിരഞ്ഞെടുത്ത ഇനങ്ങൾക്ക് 75 ശതമാനം വരെ കിഴിവിന്റെ സൂപ്പർ-സ്പെഷ്യൽ ഓഫറുമുണ്ട്. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ, ഗ്രോസറികൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവക്കും ആകർഷകമായ ഡിസ്കൗണ്ട് ലഭിക്കും.
പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക മത്സര ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പ് വിജയികൾക്ക് ഖത്തർ ലോകകപ്പിലെ സെമിഫൈനൽ ടിക്കറ്റുകൾ സമ്മാനിച്ചു.
'സൂപ്പർ ഫ്രൈഡേ' പ്രമോഷൻ ഭാഗമായി വിവിധ ഉൽപന്നങ്ങളുടെ മനോഹരമായ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വിലക്കുറവിൽ ഉൽപന്നങ്ങൾ വാങ്ങുന്നതിനൊപ്പം മികച്ച ഷോപ്പിംഗ് അനുഭവവും ഈ ദിവസങ്ങളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.