കുവൈത്ത് സിറ്റി: ലോക ഓട്ടിസം ബോധവത്കരണ ദിനത്തോടനുബന്ധിച്ച് മേഖലയിലെ മുൻനിര റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഹൈപ്പർമാർക്കറ്റിന്റെ അൽ ഖുറൈൻ ഔട്ട്ലെറ്റിൽ നടന്ന പരിപാടിയിൽ ഓട്ടിസത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും, ഓട്ടിസം ബാധിച്ച വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ നടന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഗെയിമുകൾ, ഇന്ററാക്ടിവ് വർക് ഷോപ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ പരിപാടികൾ അവതരിപ്പിച്ചു. ഇവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ പ്രദർശനവും നടന്നു.
ഓട്ടിസം ബാധിച്ചവരുടെ വ്യത്യസ്ത കഴിവുകൾ പ്രോത്സാഹിപ്പിക്കൽ, പിന്തുണക്കൽ, പൊതുജനങ്ങൾക്ക് ഓട്ടിസത്തെക്കുറിച്ചുള്ള ശരിയായ ധാരണ കൈമാറൽ, ഓട്ടിസം ബാധിച്ചവരെ പിന്തുണക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു. ഓട്ടിസം ബാധിച്ച വ്യക്തികളെ പിന്തുണക്കുകയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്നും, ഇത്തരം സാമൂഹിക പ്രതിബദ്ധതയോട് ലുലു പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഭാവിയിലും ഇത്തരം ശ്രമങ്ങൾ തുടരുമെന്നും ലുലു ഹൈപ്പർമാർക്കറ്റ് അറിയിച്ചു.
നിരവധി പേർ പങ്കെടുത്ത പരിപാടിക്ക് മികച്ച സ്വീകാര്യത ലഭിച്ചു. ഓട്ടിസത്തെക്കുറിച്ച് കൂടുതലറിയാനും ഓട്ടിസം കമ്യൂണിറ്റിയിലുള്ളവരുമായി ബന്ധപ്പെടാനും പരിപാടിയിലൂടെ കഴിഞ്ഞതായി പങ്കെടുത്തവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.