കുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ലെറ്റ്സ് കണക്റ്റ്’ പ്രമോഷന് തുടക്കം. ജൂലൈ രണ്ടുവരെ കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്ലറ്റുകളിലുമായി നടക്കുന്ന പ്രമോഷനിൽ സ്മാർട്ട്ഫോണുകളിലും ആക്സസറികളിലും ആകർഷകമായ കിഴിവുകൾ ലഭ്യമാണ്. ആപ്പിൾ, സാംസങ്, ഹുവാവി, സിയോമി തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ പ്രമോഷന്റെ ഭാഗമാണ്.
ലുലു അൽറായ് ഔട്ട്ലറ്റിൽ പ്രമോഷൻ ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ, പ്രമുഖ ബ്രാൻഡുകളുടെ പ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ജനപ്രിയ ടെക് വ്ലോഗർമാരും പങ്കെടുത്തു. ഉപഭോക്താക്കൾക്ക് പുതിയ ഉൽപന്നങ്ങളും സാങ്കേതികവിദ്യകളും അറിയാനും പരിശോധിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രമോഷൻ കാലയളവിൽ ഉപഭോക്താക്കൾക്ക് പ്രത്യേക ഇൻസ്റ്റാൾമെന്റ് പ്ലാനുകളും മറ്റ് പേമെന്റ് ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.