കുവൈത്ത് സിറ്റി: ഹോം ഡെലിവറി ശൃംഖല വിപുലപ്പെടുത്തുന്നതിനും വിതരണം സുഗമമാക്കുന്നതിനുമായി പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റ് തലാബത്തുമായി കരാർ ഒപ്പിട്ടു. കുവൈത്തിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഉൽപന്നങ്ങളുടെ വിതരണത്തിന് ഇതോടെ വേഗം കൈവരും. അൽറായിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഡയറക്ടർ മുഹമ്മദ് ഹാരിസ്, തലാബത്ത് കുവൈത്ത് മാനേജിങ് ഡയറക്ടർ ബദർ അൽ ഗാനിം എന്നിവർ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ഇരുഭാഗത്തെയും മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.
തലാബത്തുമായുള്ള കരാർ ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങൾ നൽകാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും ഷോപ്പിങ് എളുപ്പവും സൗകര്യപ്രദവും ആകുമെന്നും ലുലു മാനേജ്മെന്റ് അറിയിച്ചു. കുവൈത്തിൽ മുമ്പത്തേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നുണ്ട്. ഇവ വേഗത്തിൽ ഡെലിവറി ചെയ്യുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു. പുതിയ കരാറിലൂടെ കാര്യക്ഷമമായി രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഉള്ള അവരുടെ ഇഷ്ടസ്ഥലത്തേക്ക് വസ്തുക്കൾ എത്തും.
ഡെലിവറി വേഗത ഉറപ്പാക്കാൻ ഏഴ് സ്റ്റോറുകൾ ഇതിനായി മാത്രം സജ്ജമാക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഉൽപന്നങ്ങളുടെ ഗുണനിലവാരം, അളവ്, മൂല്യം എന്നിവ കൃത്യമായി പാലിക്കും. ലുലു ഹൈപ്പർ മാർക്കറ്റും തലാബത്തും ഒരുമിക്കുന്നതോടെ കുവൈത്തിലെ ഉപഭോക്താക്കൾക്ക് ഷോപ്പിങ് മികച്ച അനുഭവമാകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.