കുവൈത്ത് സിറ്റി: കെഫാക്കുമായി സഹകരിച്ചു മാക് കുവൈത്ത് സംഘടിപ്പിച്ച ‘സൂപ്പർ കോപ്പ കുവൈത്ത്- 2024’ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ശിഫ അൽ ജസീറ സോക്കർ കേരള ചാമ്പ്യന്മാരായി.
മിഷ്രിഫിലെ പബ്ലിക് അതോറിറ്റി സ്റ്റേഡിയത്തിൽ ഫൈനൽ പോരാട്ടത്തിൽ സിയസ്കോ എഫ്.സിയെ ഷഫീക് നേടിയ ഗോളിലൂടെ മറികടന്നാണ് ശിഫ അൽ ജസീറ സോക്കർ കേരള വിജയം.
ലൂസേഴ്സ് ഫൈനലിൽ സെഗുറോ കേരള ചാലഞ്ചേഴ്സിനെ തോൽപ്പിച്ചു ബിഗ് ബോയ്സ് എഫ്. സി മൂന്നാം സ്ഥാനത്തെത്തി. കെഫാക്കിലെ 18 പ്രമുഖ ടീമുകളാണ് സൂപ്പർ കോപ്പ കുവൈത്തിനു വേണ്ടി മാറ്റുരച്ചത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ജോൺ പോൾ (ശിഫ അൽ ജസീറ സോക്കർ കേരള), ഗോൾകീപ്പറായി അമീസ് (സിയസ്കോ കുവൈത്ത്), ഡിഫൻഡറായി സജേഷ് (സിയസ്കോ കുവൈത്ത് ), ടോപ് സ്കോറർ ഹസീബ് (ബിഗ് ബോയ്സ് എഫ്.സി), ഫൈനലിലെ മികച്ച കളിക്കാരനായി ഷഫീക് (ശിഫ അൽ ജസീറ സോക്കർ കേരള ) എന്നിവരെ തിരഞ്ഞെടുത്തു.
ഫുട്ബാൾ മേഖലയിലെ സമഗ്ര സംഭാവനകൾക്കുള്ള മാക് കുവൈത്ത് മുഹമ്മദ് മെമ്മോറിയൽ ട്രോഫിക്ക് അർഹനായ ബിജു ജോണിക്ക് മാക് ചെയർമാൻ മുസ്തഫ കാരി ട്രോഫി കൈമാറി. ഫോട്ടോഗ്രാഫർ അബ്ദുൽ റഹ്മാനെ സമ്മാനദാന ചടങ്ങിൽ ആദരിച്ചു. കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, മാക് ഭാരവാഹികൾ, കെഫാക് ഭാരവാഹികൾ, അഫതാബ്, അഫ്സൽ, നൗഫൽ എ.വി, ഷിബിൻ രാജ്, സ്റ്റീവൻ കോറിയ, സലീം കൂലാന്റ്സ് എന്നിവർ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.