കുവൈത്ത് സിറ്റി: മലയാളം മിഷന്റെ നേതൃത്വത്തിൽ കുവൈത്തിൽ നടന്ന പഠനോത്സവം 2024ന്റെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 667 പേരും വിജയികളായി. കണിക്കൊന്നയില്‍ 428 പേരും സൂര്യകാന്തിയില്‍ 161 പേരും ആമ്പലില്‍ 66 പേരും ആമ്പല്‍ ലാറ്ററല്‍ എന്‍ട്രി ഒമ്പതു പേരും നീലക്കുറിഞ്ഞി ലാറ്ററല്‍ എന്‍ട്രി മൂന്നു പേരുമാണ് പഠനോത്സവത്തിൽ പങ്കെടുത്തിരുന്നത്. കല കുവൈത്ത്, എസ്.എം.സി.എ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ, സാരഥി കുവൈത്ത്, പൽപക്, എൻ.എസ്.എസ് കുവൈത്ത്, കെ.കെ.സി.എ എന്നീ മേഖലകളിൽ നിന്നുള്ള വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി കോഴ്സുകളാണ് മലയാളം മിഷൻ നടത്തി വരുന്നത്. നിലക്കുറിഞ്ഞി വിജയിക്കുന്നതോടെ പത്താംതരത്തിന് തുല്യമായ സർട്ടിഫിക്കറ്റ് പഠിതാക്കൾക്ക് ലഭിക്കും. പഠനോത്സവ വിജയികളെയും മേഖല ഭാരവാഹികളെയും അധ്യാപകരെയും മലയാളം മിഷന് കുവൈത്ത് ചാപ്റ്റർ അഭിനന്ദിച്ചു. പഠനോത്സവത്തിന്റെ നടത്തിപ്പിനായി സഹായം നൽകിയ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, മാതൃഭാഷ പ്രവർത്തകർ എന്നിവർക്കും പ്രസിഡന്റ് സനൽ കുമാർ, സെക്രട്ടറി ജെ. സജി എന്നിവർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.