കുവൈത്ത് സിറ്റി: ഭാര്യയെ കൊന്ന് മൃതദേഹം ചത്ത മൃഗങ്ങൾക്കിടയിൽ തള്ളിയ കുവൈത്ത് പൗരന് കീഴ്കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു.
സൽമിയിലാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന് കുവൈത്ത് സ്വദേശിനി ഫിർദൗസ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്. ഇരുവർക്കുമിടയിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭാര്യയെ കാണാതായത് മുതൽ ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്തി ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കാണാതായതിന് ശേഷം അർദിയയിൽ വെച്ച് കണ്ടപ്പോൾ പ്രശ്നങ്ങൾ തീർക്കാൻ തന്നോടൊപ്പം വരാൻ ആവശ്യപ്പെട്ട് സൽമിയിൽ ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. മൃതദേഹം ചത്ത മൃഗങ്ങൾക്കിടയിൽ വലിച്ചെറിഞ്ഞതായി പ്രതി പൊലീസിനോട് പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യ കേസിലും ഉൾപ്പെട്ടയാളാണ് പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.