കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ‘മാംഗോ മാനിയ’ പ്രമോഷൻ ആരംഭിച്ചു. മേയ് 23 വരെ നീളുന്ന പ്രമോഷനിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ കുവൈത്തിലെ എല്ലാ ഔട്ട്ലറ്റുകളിൽനിന്നും ‘പഴങ്ങളുടെ രാജാവിനെ’ സ്വന്തമാക്കാം.
ഖുറൈൻ ഔട്ട്ലറ്റിൽ ‘ലുലു മാംഗോ മാനിയ’ ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് കോമേഴ്സ് ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്തിലെ ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യൻ അൽഫോൻസോ അടക്കം ലോകത്തിലെ 10 മുൻനിര മാമ്പഴ രാജ്യങ്ങളിൽ നിന്നുള്ള 70ലധികം ഇനം മാമ്പഴങ്ങൾ ഫെസ്റ്റിവലിന്റെ ഭാഗമാണ്. മാന്തോട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇവ പ്രദർശിപ്പിച്ചിട്ടുണ്ട്. മാമ്പഴ പായസം, മാമ്പഴക്കറികൾ, മാമ്പഴ ദോശ, മാമ്പഴ ഹൽവ, മാമ്പഴ പുഡിങ്ങുകൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മേളക്ക് മാറ്റുകൂട്ടാൻ ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് മാമ്പഴംകൊണ്ടുള്ള ഈ വ്യത്യസ്ത രുചികൾ ആസ്വദിക്കാം. മാമ്പഴത്തെ അടിസ്ഥാനമാക്കിയുള്ള ക്രിയേറ്റിവ് ഡിസ്പ്ലേകളും കട്ടൗട്ടുകളും മാമ്പഴങ്ങളുടെ മനോഹരമായ പ്രദർശനവും ഇവന്റിന്റെ പ്രധാന ഹൈലൈറ്റാണ്. സന്ദർശകർക്ക് ഈ കലാപരമായ ഡിസ്പ്ലേകൾക്ക് മുന്നിൽനിന്ന് ഫോട്ടോകൾ എടുക്കാം. ആഘോഷ ഭാഗമായി എല്ലാത്തരം മാമ്പഴങ്ങൾക്കും അതിശയിപ്പിക്കുന്ന കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.