മാം​ഗോ ഹൈ​പ്പ​ർ ഷു​വൈ​ഖ് ബ്രാ​ഞ്ച് ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നം​ഷാ​ൻ സ​ഊ​ദ് നം​ഷാ​ൻ അ​ൽ

നം​ഷാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാം​ഗോ ഹൈ​പ്പ​ർ ഷു​വൈ​ഖി​ൽ പു​തി​യ ബ്രാ​ഞ്ച് തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​യ മാം​ഗോ ഹൈ​പ്പ​ർ ഷു​വൈ​ഖി​ൽ പു​തി​യ ബ്രാ​ഞ്ച് തു​റ​ന്നു. വി​ശാ​ല​മാ​യ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് പു​തി​യ ബ്രാ​ഞ്ച്. നം​ഷാ​ൻ സ​ഊ​ദ് നം​ഷാ​ൻ അ​ൽ നം​ഷാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റ​ഫീ​ഖ് അ​ഹ​മ്മ​ദ്, ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ എ​ട​പ്പ​ള്ളി, മാ​നേ​ജ​ർ​മാ​രാ​യ അ​ന​സ് അ​ബൂ​ബ​ക്ക​ർ, മ​ൻ​സൂ​ർ മൂ​സ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. മാം​ഗോ ഹൈ​പ്പ​റി​ന്റെ കു​വൈ​ത്തി​ലെ ഏ​ഴാ​മ​ത്തെ ബ്രാ​ഞ്ചാ​ണി​ത്.

ഇ​രു​പ​തി​നാ​യി​രം സ്ക്വ​യ​ർ ഫീ​റ്റി​ൽ ത​യാ​റാ​ക്കി​യ മാം​ഗോ ഹൈ​പ്പ​ർ ഹോ​ൾ​സെ​യി​ൽ, റി​ട്ടെ​യി​ൽ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ഒ​രു​ക്കി​യ​തെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. അ​ടു​ത്ത ബ്രാ​ഞ്ച് അ​ടു​ത്ത മാ​സം മെ​ഹ​ബൂ​ല​യി​ൽ തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

 

മാം​ഗോ ഹൈ​പ്പ​ർ ഷു​വൈ​ഖ് ബ്രാ​ഞ്ച്

മാം​ഗോ ഹൈ​പ്പ​റി​ന്റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​യാ​യ ഹോ​ൾ​സെ​യി​ൽ, റീ​ട്ടെ​യി​ൽ നി​ര​ക്കി​ൽ ഷു​വൈ​ഖി​ലെ ബ്രാ​ഞ്ചി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. സ്റ്റേ​ഷ​ന​റി, വെ​ജി​റ്റ​ബി​ൾ, മാം​സം, ഭ​ക്ഷ​ണ ഇ​ന​ങ്ങ​ൾ, നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ, പ​ല​ച​ര​ക്ക് തു​ട​ങ്ങി ആ​വ​ശ്യ​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളു​ടെ​യും വി​പു​ല​മാ​യ ശ്രേ​ണി ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന ഭാ​ഗ​മാ​യി എ​ല്ലാ ഇ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പ്ര​മോ​ഷ​നും വി​ല​ക്കി​ഴി​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു നി​ല​ക​ളി​ലാ​യി ഇ​രു​പ​തി​നാ​യി​രം സ്ക്വ​യ​ർ ഫീ​റ്റി​ൽ വി​ശാ​ല​മാ​യ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് പു​തി​യ ബ്രാ​ഞ്ച് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഇ​ത് വ​ലി​യ സൗ​ക​ര്യം ഒ​രു​ക്കു​ന്നു.

Tags:    
News Summary - Mango Hyper opens new branch in Shuwaikh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.