മ​ഞ്ഞ​പ്പ​ട ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​ഞ്ഞ​പ്പ​ട ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ട്രോ​ഫി പ്ര​കാ​ശ​ന​വും ടീം ​ഡ്രോ​യും

കു​വൈ​ത്ത് സി​റ്റി: മ​ഞ്ഞ​പ്പ​ട ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ട്രോ​ഫി പ്ര​കാ​ശ​ന​വും, ടീം ​ഡ്രോ​യും ന​ട​ന്നു. ഈ ​മാ​സം 25ന് ​ര​ണ്ടു മു​ത​ൽ പി.​എ.​എ​സ് സ​ബാ​ഹി​യ ഫു​ട്ബാ​ൾ മൈ​താ​ന​ത്താ​ണ് ചാമ്പ്യ​ൻ​ഷി​പ്. അ​ണ്ട​ർ-15, അ​ണ്ട​ർ-18 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ.

പ്ര​സി​ഡ​ന്റ് ജം​ഷീ​ദ് അ​യ്ദീ​ദ്, സെ​ക്ര​ട്ട​റി ലി​ജോ​യ് കോ​ശി, എ​ക്സി​ക്യൂ​ട്ടിവ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജെ​റി​ൽ കു​രി​യ​ൻ, സു​ബി​ൻ മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ മ​നു മോ​ന​ച്ച​ൻ ന​ന്ദി പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടിവ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടെ​ൻ​സ​ൺ, ബെ​ജു, പീ​റ്റ​ർ, വി​ന​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഡോ. ​മെ​ർ​ലീ​ൻ ലി​ജോ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ കാ​ണി​ക​ൾ​ക്കാ​യി ര​സ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും ആ​വേ​ശ​ക​ര​മാ​യ സ​മ്മാ​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ടീ​മി​ന്റെ സേ​വ​ന​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Manjapada Football Tournament Trophy Release and Team Draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.