കുവൈത്ത് സിറ്റി: മർഹബ കുവൈത്ത് സംഘടിപ്പിക്കുന്ന ഈദ് മൽഹാർ-2023 വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താൻ സ്കൂളിൽ നടക്കും. മാപ്പിളപ്പാട്ട് ഗായകരായ ഫൈസൽ തായിനേരി, റോജോ, മെർലിൻ, സാലി, റാഷി എന്നിവരുടെ ഗാനമേള, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. ഈദ് മൽഹാറിൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ ഫൈസൽ തായിനേരിയെ മർഹബ കമ്മിറ്റി ട്രഷറർ ഫൈസൽ പരപ്പനങ്ങാടി, റഫീഖ് ഒളവറ എന്നിവർ വിമാനത്താവളത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.