കുവൈത്ത് സിറ്റി: സ്വദേശി ഉൽപന്നങ്ങളുടെ വിൽപനക്കായി ആരംഭിച്ച മാർക്കറ്റ് വൻ വിജയം. പ്രാദേശിക യുവസംരംഭകരുടെ ഉൽപന്നങ്ങൾ വാങ്ങാനും കാണാനും നിരവധി പേരാണ് എത്തിയത്. യുവസംരംഭകരെ സഹായിക്കുന്ന സംരംഭമായ ‘ക്വോട്ട് മാർക്കറ്റിന്റെ’നേതൃത്വത്തിലാണ് ശനിയാഴ്ച ശൈഖ് ജാബിർ അൽ അഹ്മദ് കൾചറൽ സെന്ററിൽ മാർക്കറ്റ് ആരംഭിച്ചത്.
ആകർഷകമായ അന്തരീക്ഷത്തിൽ അവരുടെ ഭക്ഷണവും കരകൗശല ഉൽപന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി സ്വദേശി കച്ചവടക്കാരെ ഒരുമിച്ച് കൊണ്ടുവരുന്ന പ്ലാറ്റ്ഫോമാണിത്. സെയ്ൻ ടെലികമ്യൂണിക്കേഷൻസ് കമ്പനിയായിരുന്നു സ്പോൺസർ.
സ്വദേശി കർഷകരെയും കരകൗശല വിദഗ്ധരെയും ഭക്ഷണപ്രേമികളെയും പ്രോത്സാഹിപ്പിക്കൽ, ഉൽപന്നങ്ങൾ ഒരേ സ്ഥലത്ത് പ്രദർശിപ്പിക്കാൻ സൗകര്യം ഒരുക്കൽ എന്നീ ഉദ്യമങ്ങളുടെ ഭാഗമായാണ് മാർക്കറ്റ് ഒരുക്കിയത്. ഒഴിഞ്ഞ ഇടത്ത് പ്രത്യേക സ്റ്റാളുകൾ ഒരുക്കിയാണ് വിൽപനകേന്ദ്രങ്ങൾ സജ്ജീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.