കുവൈത്ത് സിറ്റി: ഇസ്രയേൽ അധിനിവേശത്തിനെതിരെ പൊരുതുന്ന ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ചും മസ്ജിദുൽ അഖ്സക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുവൈത്തിൽ ജനകീയ സംഗമം നടന്നു. കുവൈത്തിലെ ഫലസ്തീൻ എംബസിക്ക് മുന്നിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ നിരവധി ആക്ടിവിസ്റ്റുകളും സാമൂഹിക- സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. മസ്ജിദുൽ അഖ്സ വിഷയത്തിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറയും കുവൈത്ത് സർക്കാറിെൻറയും നിലപാടിനെ സംഗമത്തിൽ പങ്കെടുത്തവർ പ്രശംസിച്ചു. മസ്ജിദുൽ അഖ്സ വിഷയം ചർച്ച ചെയ്യാൻ മാത്രമായി പ്രത്യേക പാർലമെൻറ് സമ്മേളനം കൂടണമെന്ന് സംഗമത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.