കുവൈത്ത് സിറ്റി: മാർ ബസേലിയോസ് യൂത്ത് അസോസിയേഷനും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ 40ൽപരം പേർ രക്തദാനം നിർവഹിച്ചു. ഇടവകയുടെ 50ാം വാർഷികം പ്രമാണിച്ചാണ് ക്യാമ്പ് നടത്തിയത്.
ഫാ. ജിബു ചെറിയാൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എം.ബി.വൈ.എ സെക്രട്ടറി എമിൽ മാത്യു, പള്ളി സെക്രട്ടറി എബ്രഹാം മാത്തൻ, എം.ബി.വൈ.എ ട്രസ്റ്റി ലിജു കുര്യക്കോസ്, ബി.ഡി.കെ പ്രവർത്തകരായ നളിനാക്ഷൻ ഒളവറ, രാജൻ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. എം.ബി.വൈ.എക്കുള്ള പ്രശംസാഫലകം തോമസ് അടൂർ കൈമാറി.
ബി.ഡി.കെ കോഓഡിനേറ്റർമാരായ ബീന, ജോളി, നിയാസ്, നോബിൾ, ജിജോ, ജയേഷ്, ജയൻ, ബിജി മുരളി, എം.ബി.വൈ.എ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
രക്തദാന ക്യാമ്പുകൾ, രക്തദാന ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബി.ഡി.കെ ഹെൽപ് ലൈൻ നമ്പറായ 99811972/69997588 എന്നിവയിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.