കുവൈത്ത് സിറ്റി: തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ ഭൂകമ്പത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികളുമായി മെഡക്സ് നൃത്താവിഷ്കാരം ഒരുക്കി. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ പൊടുന്നനെ ഭൂമികുലുങ്ങുന്നതും കെട്ടിടങ്ങൾ തകർന്നുവീഴുന്നതും ജനങ്ങൾ സഹായത്തിനായി കൈനീട്ടുന്നതും രക്ഷാപ്രവർത്തനങ്ങളും സഹായ അഭ്യർഥനകളുമൊക്കെ നൃത്തത്തിന്റെയും ദൃശ്യങ്ങളുടെയും സമന്വയത്തിലൂടെ അവതരിപ്പിക്കുന്നതാണ് ആവിഷ്കാരം. ഒടുക്കം മരിച്ചവരുടെ ശാന്തിക്കായുള്ള പ്രാർഥനകളും ആദരാഞ്ജലികളുമായി അവസാനിക്കുന്നു.
ചടുലവേഗത്തിൽ നീങ്ങുന്ന ജീവിതം നിമിഷനേരംകൊണ്ട് നിലക്കുന്നതും എല്ലാം ഉള്ളവർ ഒന്നിമില്ലാത്തവരായി നിസ്സഹായരാകുന്നതും ഇതിൽ കാണാം. ആറു മിനിറ്റോളം ദൈർഘ്യമുള്ള നൃത്താവിഷ്കാരത്തിൽ മെഡക്സ് മെഡിക്കൽ കെയറിലെ ജീവനക്കാരാണ് അണിനിരന്നത്. ജിൻസ് അജുവാണ് കൊറിയോഗ്രഫി. നയന മോഹൻ, ലക്ഷ്മി പ്രസാദ്, ബാബു ഷറഫുദ്ദീൻ, അഖിൽ ദേവ്, മുഹമ്മദ് നാസിർ, അജയ്കുമാർ, നൗഷാദ്, പോൾ, നിജില, ഷംനാസ്, ഫർഹാൻ, ജസ്റ്റിൻ, ഗിരീഷ്, മുഹമ്മദ് റിനീഷ്, സബാഹ്, ജോസഫ്, അമൽ എന്നിവർ വേദിയിലെത്തി. കോഴിക്കോട് ഫെസ്റ്റിൽ അവതരിപ്പിച്ച നൃത്താവിഷ്കാരത്തിന്റെ വിഡിയോ ഇതിനകം നിരവധി പേർ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.