കുവൈത്ത് സിറ്റി: ഡിസംബർ 23ന് അഹമ്മദി ഐ സ്മാഷിൽവെച്ച് നടക്കുന്ന മെഡക്സ് മെഡിക്കൽ കെയർ എക്സ് സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ തീം വിഡിയോ പ്രകാശനം മെഡക്സ് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് അലി നിർവഹിച്ചു. സ്പോർട്സിന് വലിയ പ്രാധാന്യമുണ്ടെന്നും അത് ഐക്യവും സമാധാനവും നിലനിർത്തുന്നതായും അദ്ദേഹം പറഞ്ഞു. പ്രവാസികൾ ഇത്തരം മത്സരങ്ങളിൽ ഏർപ്പെടുന്നത് സന്തോഷം ഉണ്ടാക്കുന്നതാണ്. ഒഴിവു വേളകളിൽ സ്പോർട്സിനായി സമയം കണ്ടെത്തണമെന്നും വി.പി. മുഹമ്മദ് അലി ഉണർത്തി. മികച്ച താരങ്ങളെ സൃഷ്ടിക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡക്സ് മാനേജർ ഇംതിയാസ്, ഫാർമസി മാനേജർ മുഹമ്മദ് ആസിഫ്, മെഡക്സ് റിസപ്ഷൻ മാനേജർ ജാബിർ കൊയിമ, മെഡക്സ് പ്രസിഡന്റ് സെക്രട്ടറി ജിൻസ്, മുഹമ്മദ് ഷാഫി, അംബ്രൂസ് ഹസൻ, പി.എം. ഷെഫീഖ്, പി.സി. മുനീർ, മൻസൂർ അലി, ജിഷ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. കുവൈത്തിലെ വിവിധ അക്കാദമികളിലെ 150 ഓളം മത്സരാഥികൾ ടൂർണമെന്റിൽ പങ്കെടുക്കാനായി മുന്നോട്ടുവന്നതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.