കുവൈത്ത് സിറ്റി: മാധ്യമസ്വാതന്ത്ര്യത്തിെൻറ കാര്യത്തിൽ ഗൾഫിൽ മുന്നിൽ കുവൈത്ത്. ഗൾഫിൽ ഖത്തർ രണ്ടാമതും യു.എ.ഇ മൂന്നാമതും ഒമാൻ നാലാമതും ബഹ്റൈൻ അഞ്ചാമതും സൗദി ആറാമതുമാണ്. ആഗോള തലത്തിൽ കുവൈത്തിെൻറ റാങ്ക് 105 ആണ്. ഖത്തർ (128), യു.എ.ഇ (131), ഒമാൻ (133), ബഹ്റൈൻ (168), സൗദി (170) എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളുടെ ഗ്ലോബൽ റാങ്കിങ്.
മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് 'റിപ്പോർേട്ടഴ്സ് വിത്തൗട്ട് ബോർഡേഴ്സ്' എന്ന സംഘടനയുടെ 2021ലെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. ലോകത്തെ 180 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വിലക്കുകളില്ലാതെ സ്വതന്ത്രമായി വാർത്തകൾ കണ്ടെത്താനും റിപ്പോർട്ട് ചെയ്യാനുമുള്ള സൗകര്യങ്ങളുൾപ്പെടെ കാര്യങ്ങൾ വിലയിരുത്തിയാണ് സംഘടന വാർഷിക റിപ്പോർട്ടുകൾ തയാറാക്കുന്നത്.
ആഗോളതലത്തിൽ 73ാമതുള്ള തുനീഷ്യയാണ് അറബ് രാജ്യങ്ങളിൽ മുന്നിൽ. ഖമറൂസ് (84), മോറിത്താനിയ (94), ലബനാൻ (107), ജോർഡൻ (129), ഫലസ്തീൻ (132), മൊറോകോ (136), സൗത് സുഡാൻ (139), അൽജീരിയ (146), സുഡാൻ (159), ഇറാഖ് (163), സിറിയ (173), ജിബൂതി (176) എന്നിങ്ങനെയാണ് വിവിധ അറബ് രാജ്യങ്ങളുടെ സ്ഥാനം. സ്കാൻഡിനേവിയൻ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ.
നോർവേ ഒന്നാമതും ഫിൻലൻഡ് രണ്ടാമതും സ്വീഡൻ മൂന്നാമതുമാണ്. ഡെൻമാർക്, കോസ്റ്ററീക, നെതർലൻഡ്സ്, ജമൈക്ക, ന്യൂസിലൻഡ്, പോർചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവയാണ് പിന്നീട് യഥാക്രമം ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ചൈന, തുർക്മെനിസ്താൻ, വടക്കൻ കൊറിയ, എരിത്രിയ എന്നിവയാണ് ഏറ്റവും മാധ്യമസ്വാതന്ത്ര്യം കുറവുള്ള രാജ്യങ്ങളായി വിലയിരുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.