കുവൈത്തിൽ വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധന പുനരാരംഭിക്കുന്നു

കുവൈത്ത്​ സിറ്റി: വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധന ഞായറാഴ്​ച മുതൽ പുനരാരംഭിക്കുന്നു. കാപിറ്റൽ, ഹവല്ലി ഗവർണറേറ്റുകളിലുള്ളവർക്ക്​ ശുവൈഖിലും ഫർവാനിയ ഗവർണറേറ്റ്​ നിവാസികൾക്ക്​ സബ്​ഹാനിലും അഹ്​മദി ഗവർ​ണറേറ്റിലുള്ളവർക്ക്​ ഫഹാഹീലിലും ജഹ്​റ നിവാസികൾക്ക്​ ജഹ്​റയിലു​മുള്ള കേന്ദ്രത്തിലാണ്​ പരിശോധന. ആരോഗ്യ മന്ത്രാലയ​ത്തി​​​െൻറ വെബ്​സൈറ്റിലെ https://eservices.moh.gov.kw/SPCMS/ExpatAppointmentRequest.aspx എന്ന ലിങ്ക്​ വഴി അപ്പോയിൻറ്​മ​​െൻറ്​ എടുക്കണം.

30 ശതമാനം ശേഷിയിലാണ്​ പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. അതിനനുസരിച്ചാണ്​ സമയം അനുവദിക്കുക. രണ്ടുമീറ്റർ സാമൂഹിക അകലം പാലിച്ചും മാസ്​കും കൈയുറയും ധരിച്ചുവെന്ന്​ ഉറപ്പുവരുത്തിയുമാണ്​ സന്ദർശകരെ കേന്ദ്രങ്ങളിലേക്ക്​ പ്രവേശിപ്പിക്കു. ഒാൺലൈൻ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. സിവിൽ ​െഎഡിയിലെ വിലാസമോ ജോലി സ്ഥലമോ അനുസരിച്ചാണ്​ ഏത്​ കേന്ദ്രത്തിൽ എത്തണമെന്ന്​ നിശ്ചയിക്കുക. എന്നാൽ, ലഭ്യമായ സമയങ്ങളിൽനിന്ന്​ സൗകര്യമായത്​ തെരഞ്ഞെടുക്കാൻ അവസരമുണ്ടെന്ന്​ പബ്ലിക്​ ഹെൽത്​ ഡയറക്​ടർ ഡോ. ഫഹദ്​ അൽ ഗിംലാസ്​ പറഞ്ഞു.

Tags:    
News Summary - medical for expats labours starts from sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.