കുവൈത്തിൽ വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധന പുനരാരംഭിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധന ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നു. കാപിറ്റൽ, ഹവല്ലി ഗവർണറേറ്റുകളിലുള്ളവർക്ക് ശുവൈഖിലും ഫർവാനിയ ഗവർണറേറ്റ് നിവാസികൾക്ക് സബ്ഹാനിലും അഹ്മദി ഗവർണറേറ്റിലുള്ളവർക്ക് ഫഹാഹീലിലും ജഹ്റ നിവാസികൾക്ക് ജഹ്റയിലുമുള്ള കേന്ദ്രത്തിലാണ് പരിശോധന. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://eservices.moh.gov.kw/SPCMS/ExpatAppointmentRequest.aspx എന്ന ലിങ്ക് വഴി അപ്പോയിൻറ്മെൻറ് എടുക്കണം.
30 ശതമാനം ശേഷിയിലാണ് പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. അതിനനുസരിച്ചാണ് സമയം അനുവദിക്കുക. രണ്ടുമീറ്റർ സാമൂഹിക അകലം പാലിച്ചും മാസ്കും കൈയുറയും ധരിച്ചുവെന്ന് ഉറപ്പുവരുത്തിയുമാണ് സന്ദർശകരെ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കു. ഒാൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സിവിൽ െഎഡിയിലെ വിലാസമോ ജോലി സ്ഥലമോ അനുസരിച്ചാണ് ഏത് കേന്ദ്രത്തിൽ എത്തണമെന്ന് നിശ്ചയിക്കുക. എന്നാൽ, ലഭ്യമായ സമയങ്ങളിൽനിന്ന് സൗകര്യമായത് തെരഞ്ഞെടുക്കാൻ അവസരമുണ്ടെന്ന് പബ്ലിക് ഹെൽത് ഡയറക്ടർ ഡോ. ഫഹദ് അൽ ഗിംലാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.