കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ രണ്ടാമത്തെ ബ്രാഞ്ച് ‘മെഡക്സ് സെയ്ൻ മെഡിക്കൽ കെയർ’ അബു ഹലീഫയിൽ പ്രവർത്തനമാരംഭിച്ചു. ശൈഖ് ഇൻതിസാർ അൽ മുഹമ്മദ് അൽ സബാ ബിസിനസ് മാനേജർ സുഹൈല ഗുലൂം ഹുസൈൻ അൽ ഖത്താൻ ഉദ്ഘാടനം ചെയ്തു. മെഡക്സ് ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദ് അലി, പാട്ണർ ജാസിം മുഹമ്മദ് അൽ അസ്മി, കുവൈത്തിലെ ഇന്ത്യൻ എംബസി കൗൺസിലർ സഞ്ജയ് കെ. മുലുക എന്നിവരും മറ്റു മാനേജ്മെന്റ് പ്രതിനിധികളും ഡോക്ടർമാരും ജീവനക്കാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
അബുഹലീഫ കുവൈത്ത് മാജിക് പാർക്കിന് സമീപം സാലിം സബാഹ് അൽ സാലിം അൽ സബാ സ്ട്രീറ്റിലാണ് മെഡക്സ് സെയ്ൻ മെഡിക്കൽ കെയർ. രോഗികൾക്ക് ഡോക്ടർമാരുടെ സേവനങ്ങൾ മറ്റു ആവശ്യങ്ങൾ എന്നിവക്ക് വിപുലമായ സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനഭാഗമായി ഈ മാസം 29വരെ ഡോക്ടറുടെ പരിശോധന സൗജന്യമാണ്. അഞ്ചു ദിനാറിന് മാർച്ച് 15വരെ ആകർഷകമായ ഹെൽത്ത് പാക്കേജും ലഭ്യമാണ്. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെർമറ്റോളജി, ഡെന്റൽ തുടങ്ങിയ പ്രത്യേക ഡിപ്പാർട്ട്മെന്റുകൾ പുതിയ ബ്രാഞ്ചിന്റെ പ്രത്യേകതയാണ്. ഉദ്ഘാടനഭാഗമായി മറ്റു പ്രത്യേക പാക്കേജുകളും സൗജന്യ സേവനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.