കുവൈത്ത് സിറ്റി: കുവൈത്തിലെ സംഘടന, സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായവർക്കെല്ലാം സുപരിചിതനായ അൻവർ സാദത്ത് അൻസിന്‍റെ പൊടുന്നനെയുള്ള വിയോഗം കുവൈത്തിലെ മലയാളി സമൂഹത്തെ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കുവൈത്തിലെ പ്രവാസി സംഘടന പരിപാടികളിലെ സ്ഥിരസാന്നിധ്യമായ ഫോേട്ടാഗ്രാഫർ എന്ന നിലയിൽ മിക്കവർക്കും സുപരിചിതനായിരുന്ന അൻവർ സാദത്ത് തിങ്കളാഴ്ചയാണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്.
ഏതാനും ദിവസമായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇൗ ഘട്ടങ്ങളിലെല്ലാം പ്രിയ സുഹൃത്തിനെ ആരോഗ്യത്തോടെ തിരിച്ചുലഭിക്കാനുള്ള പ്രാർഥനയിലായിരുന്നു പ്രവാസി സമൂഹം. സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അൻവർ സാദത്തിനായുള്ള പ്രാർഥന ആഹ്വാനങ്ങൾ നിറഞ്ഞുനിന്നിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിെൻറ ആരോഗ്യം അൽപം മെച്ചപ്പെട്ടുവെന്ന് ഞായറാഴ്ച വിവരം ലഭിച്ചപ്പോൾ എല്ലാവരും ആശ്വസിച്ചു. എന്നാൽ, തിങ്കളാഴ്ച വീണ്ടും വഷളായി. ഒടുവിൽ വിധിയുടെ തീർപ്പിന് മുന്നിൽ നിസ്സഹായനായി പ്രിയ സുഹൃത്ത് മടങ്ങിയതോടെ കുവൈത്ത് മലയാളികൾക്കിടയിൽ ആ സങ്കടവാർത്ത കണ്ണീർമഴയായി. അൻവർ ഇനി ജനമനസ്സുകളിൽ പുഞ്ചിരി തൂകുന്ന ഒാർമച്ചിത്രമായി സുഹൃദ് മനസ്സുകളിൽ മായാതെ നിൽക്കും.
ഫോേട്ടാഗ്രാഫർ എന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിേൻറത്. മറ്റു തൊഴിലിനിടയിലും കാമറയെ അത്രമേൽ പ്രണയിക്കീകയായിരുന്നു അൻവർ. ഗൾഫ് മാധ്യമത്തിൽ ഉൾപ്പെടെ അദ്ദേഹത്തിെൻറ നിരവധി മികച്ച ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിപുലമായ സൗഹൃദ വലയത്തിന് ഉടമയായിരുന്ന അദ്ദേഹം സാമൂഹിക, സാംസ്കാരിക പ്രവർത്തന മേഖലയിലും സജീവമായിരുന്നു. സമൂഹ മാധ്യമങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയും ആയിരുന്നു മുഖമുദ്ര. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയാണ്. ഭാര്യ: അൻസില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.